സോയാ-കപ്പ-ബിരിയാണി
കപ്പ ബിരിയാണി എന്നു കേള്‍ക്കുമ്പോള്‍ ഒരു നോണ്‍വെജ് വിഭവമാണെന്നാണ്, എല്ലവരുടേയും വിചാരം. വെജിറ്റേറിയന്‍കാര്‍ക്ക് കണ്ട് കൊതിയൂറാം എന്നലാതെ നിവൃത്തിയില്ല. എന്നാല്‍ വെജിറ്റേറിയന്‍സിനുള്ള ഒരു സ്പെഷ്യല്‍ കപ്പ ബിരിയാണിയാണിയാണ്, ഇത്തവണ കണിക്കൊന്നയില്‍. ഇതില്‍ വളരെ പ്രോട്ടീന്‍ എന്‍റിച്ചായ സോയാ ബോളാണ്, ഉപയോഗിച്ചിരിക്കുന്നത്. വിലക്കുറവും പോഷമൂല്യവും കൊണ്ട് മുന്നിലാണ്, സോയ ബോളിന്‍റെ സ്ഥാനം. എണ്ണയുടെ ഉപയോഗവും വളരെ കുറച്ചേയുള്ളൂ ഇതില്‍.
സോയാ ബോള്‍ - ഒരു കപ്പ്
കപ്പ - ഒരു കപ്പ്
സവോള - 2 എണ്ണം
പച്ചമുളക് - 5 എണ്ണം
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
ഗരം മസാല കൂട്ട് പൊടി - അര ടീസ്പൂണ്‍
ചിക്കന്‍ മസാല - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു സ്പൂണ്‍( കപ്പയ്ക്കും സോയയ്ക്കും പ്രത്യേകം അര സ്പൂണ്‍ വീതം)
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ ചെറുതായി നുറുക്കി, മഞ്ഞപ്പൊടി ഇട്ട് നന്നായി വേകിക്കുക. വേകിച്ചത് വാങ്ങി വച്ച് നന്നായി ഉടച്ചു വയ്ക്കണം. ഇനിയാണ്, സോയക്കറി ഉണ്ടാക്കേണ്ടത്. ആദ്യമായി ചീനച്ചട്ടിയില്‍ വെളുത്തുള്ളി ചതച്ചത് വഴറ്റുക. നന്നായി വഴണ്ടു വരുമ്പോള്‍ സവോള ഇട്ട് ചുവക്കെ വഴറ്റണം. ഈ സമയത്ത് സോയ ബോള്‍ വെള്ളമൊഴിച്ച് വേവിച്ച് പിഴിഞ്ഞ് വയ്ക്കണം. സവോള വഴണ്ട് വരുമ്പോള്‍ പിഴിഞ്ഞെടുത്ത സോയ ബോള്‍സ് മുറിച്ച് ഇടണം. ശേഷം നന്നയി വഴറ്റുക. പിന്നീട് മസാലകള്‍ ഓരോന്നായി ഇടാം. ഗരം മസാല, മഞ്ഞപ്പൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല, കുരുമുളകു പൊടി മുതലായവയാണ്, ചേര്‍ക്കേണ്ടത്. മസാലകള്‍ ഇട്ട് നന്നയി വഴറ്റണം. പച്ച മണം മാരുമ്പോള്‍ ലേശം വെള്ളം തളിച്ച് നന്നായി മസാല സോയാ ബോളിലേയ്ക്ക് യോജിപ്പിക്കണം. നന്നായി മസാല പിടിച്ചു കഴിഞ്ഞാല്‍ ഇതിലേയ്ക്ക് ഉടച്ചു വച്ച കപ്പ ഇതില്‍ ചേര്‍ക്കാം. ഇത് രണ്ടും നന്നായി യോജിപ്പിക്കുക, തുറ്റര്‍ന്ന് കുറച്ച് തേങ്ങ ചെറുതായി നുറുക്കിയതിട്ട് കടുക് താളിച്ചൊഴിച്ച് , കറിവേപ്പിലയും മല്ലിയിലയുമിട്ട് വാങ്ങി വയ്ക്കാം. ചൂടോടെ വിളമ്പണം.
&& കുറച്ചൂടി രുചി വേണമെന്നുള്ളവര്‍ക്ക് സോയബോള്‍ തിളപ്പിച്ച് വാങ്ങി പിഴിഞ്ഞെടുത്തതിനു ശേസം മസാലയില്‍ പുരട്ടി കുറച്ചു നേരം വച്ച ശേഷം വറുത്തെടുത്തതിനു ശേഷം കറിയാക്കിയാല്‍ മതിയാകും. പക്ഷേ ആരോഗ്യത്തിനു നല്ലത് എണ്ണയുടെ കുറേശ്ശെയുള്ള ഉപയോഗമാണ്, എന്നു മറക്കരുത്.
good
ReplyDeleteஎனது பெயர் பார்த்திபன்
ReplyDeleteபிறந்த இடம்-சேலம்
பிறந்த தேதி- 03/10/1973
பிறந்த நேரம்-04.50 a.m
எனது ஜாதக கட்டத்தில்
லக்னம்-சிம்மம்
2-ல் சூரியன்
3ல் புதன், சுக்கிரன்
4ல் எதுவுமில்லை
5ல் சந்திரன், ராகு
6ல் குரு
7ல் எதுவுமில்லை
8ல் எதுவுமில்லை
9ல் செவ்வாய், மாந்தி
10ல் எதுவுமில்லை
11ல் சனி, கேது
12ல் எதுவுமில்லை
ஐயா நான் அதிர்ஷ்டமானவனா, பலன் கூற முடியுமா, எனக்கு எந்த தொழில் ஏற்றது, அரசியலில் ஈடுபடலாமா